കെ-ഫോണ്‍ ഉദ്ഘാടനം: ജില്ലയിലെ എല്ലാ നിയോജക
മണ്ഡലങ്ങളിലും വിപുലമായ പരിപാടികള്‍

തിരുവല്ല : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജൂണ്‍ അഞ്ചിന് പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ ആറന്മുള മണ്ഡല തല പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അടൂര്‍ മണ്ഡല തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, വൈകിട്ട് മൂന്നിന് കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ തിരുവല്ല മണ്ഡലതല പരിപാടിയില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളില്‍ റാന്നി മണ്ഡലതല പരിപാടിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ കോന്നി മണ്ഡല തല പരിപാടിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും.

Advertisements

Hot Topics

Related Articles