വിമലിന് വേണം നാടിന്റെ കൈത്താങ്ങ് : തകർന്ന വൃക്കകളും കരളും താളം തെറ്റിച്ച ജീവിതത്തിൽ തണൽ തേടി ഒരു യുവാവ്

തിരുവല്ല : ഇത് വിമൽ ബാബു
എന്ന 21 കാരൻ . മേപ്രാൽ കൊട്ടാരത്തിൽ
വീട്ടിൽ ബാബു – പൊന്നമ്മ ദമ്പതികളുടെ
മകൻ. തിരുവല്ല എസ് സി എസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു
വിന് പഠിക്കവേ 4 വർഷം മുമ്പ് അപൂർവമായ ഒരു
രോഗത്തിന് അടിപ്പെട്ടു. തുടർന്ന് ശരീരം നീരുവന്ന് വീർത്തു. വയറിനുള്ളിൽ രണ്ട് മുഴകൾ രൂപപ്പെട്ടതാണ് രോഗത്തിന്റെ തുടക്കം. തുടർന്ന് ഇത് കരളിന്റെയും വൃക്കകളുടെയും
പ്രവർത്തനം താളം തെറ്റിച്ചു. തുടർന്ന് മരുന്നുകളുടെ തണലിലായി വിമലിന്റെ ജീവിതം. ചികിത്സ പുരോഗമിക്കുന്നതിനിടെ മൂന്ന് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് വിമലിന്റെ പിതാവ്
ബാബുവിന്റെ ഒരു വശം തളർന്നു. ബാബുവിന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ
ചികിത്സയ്ക്കുള്ള വഴിയും അടഞ്ഞു.

പിന്നീട് നാട്ടുകാരുടെയും സഹപാഠികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ചികിത്സ മുമ്പോട്ട് പോകുന്നത്. ഇടയ്ക്ക് അസ്വസ്ഥത ഏറുമ്പോൾ വിമലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇക്കഴിഞ്ഞ ഒരാഴ്ചക്കാലവും വിമൽ പുഷ്പഗിരിയിൽ ചികിത്സയിൽ ആയിരുന്നു. മാതാവ് പൊന്നമ്മ മുമ്പ് തൊഴിലുറപ്പ് ജോലിക്കടക്കം പോയിരുന്നു. എന്നാൽ അമിത വണ്ണം കാരണം പര സഹായം കൂടാതെ വിമലിന് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നതോടെ മകന്റെ പരിചരണത്തിനായി പൊന്നമ്മ ജോലിക്ക് പോകാതെയായി. ഇതിനിടെ വിമലിനെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സങ്കീർണമായ ഒരു ശസ്ത്രക്രിയയിലൂടെ വയറ്റിലെ മുഴകൾ നീക്കം ചെയ്താൽ വിമൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും എന്നാണ് ആസ്റ്റർ മെഡിസിറ്റിയിലെ വിദഗ്ധരായ
ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ ഇതിനായി 5 ലക്ഷത്തോളം രൂപ ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ വിമലിന്റെ
കുടുംബത്തിന് ഇത്രയും ഭീമമായ തുക
കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് വിമലും കുടുംബവും . വിമലിന്റെ ഗൂഗിൾ പേ നമ്പറും അഛൻ ബാബുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ചുവടെ കൊടുക്കുന്നു.
ഫോൺ – 9947785654.
ബാങ്ക് അക്കൗണ്ട് നമ്പർ :
വി. റ്റി ബാബു,
A/c No: 67245303725.
IFSC Code : SBIN0070100.
CIF no : 77099284021. എസ്.ബി.ഐ, മേപ്രാൽ ബ്രാഞ്ച് .

Hot Topics

Related Articles