നാട്ടകം ശിശു വിഹാറിലെ യന്ത്ര തകരാർ : 25 മിനിറ്റ് വൈകി വോട്ടിംഗ് ആരംഭിച്ചു

കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിലെ 108 ആം നമ്പർ ബൂത്ത് ശിശുവിഹാറിൽ യന്ത്ര തകരാർ ഉണ്ടായത് പരിഹരിച്ചു. ഇതേ തുടർന്ന് 25 മിനിറ്റോളം വോട്ടിംഗ് വൈകി. നീണ്ട ക്യൂവാണ് ബൂത്തിൽ അനുഭവപ്പെടുന്നത്. രാവിലെ മോക് പോളിങ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ വോട്ടിംഗ് യന്ത്രത്തിന് തകരാർ ഉണ്ടായിരുന്നു. ഈ തകരാർ പരിഹരിച്ചാണ് ഇപ്പോൾ വോട്ടിംഗ് ആരംഭിച്ചത്.

Hot Topics

Related Articles