മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു

തൃശ്ശൂർ : മുതിർന്ന കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.91 വയസ്സായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂർ കോർപ്പറേഷനിലും ഡിസിസിയിലും പൊതു ദർശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. ഐഎൻടിയുസി നേതാവ്, ദീർഘകാലം ഡിസിസി സെക്രട്ടറി, മുൻ ജില്ലാ കൗണ്‍സില്‍ അംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Hot Topics

Related Articles