‘സിഗ്നൽ തിരുമ്പി വന്താച്ച്…’ അരിക്കൊമ്പന്റെ സിഗ്നൽ വീണ്ടും കിട്ടിത്തുടങ്ങി എന്ന് തമിഴ്നാട് വനം വകുപ്പ്

തിരുവനന്തപുരം: ഇന്നലെ രാത്രി മുതൽ കാണാതായ അരിക്കൊമ്പന്റെ സിഗ്നൽ കിട്ടി തുടങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് അരിക്കൊമ്പൻ്റെ സിഗ്നൽ ലഭിച്ചത്.

Advertisements

വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി മുതലാണ് സിഗ്നൽ നഷ്ടമായത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക്.

കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു. അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങിയതോടെയാണ് വിലക്ക് പിൻവലിച്ചത്.

Hot Topics

Related Articles