മോൻസൻ മാവുങ്കൽ കേസ്: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ചു.   ചോദ്യം ചെയ്യലിനായി 23 ന് കെ സുധാകരൻ ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുക ആണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

Advertisements

കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാൽ, അന്വേഷണത്തിന്‍റെ ഇടയിൽ അറസ്റ്റ് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥൻ പറയട്ടെ എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇതോടെ, അറസ്റ്റ് ചെയ്യുകയാണെൽ അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ സുധാകരനോട് നിര്‍ദ്ദേശിച്ചു.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, പരാതിക്കാരുടെ ആദ്യ പരാതിയിൽ തന്‍റെ പേര് ഇല്ലായിരുന്നും ആയിരുന്നു സുധാകരന്റെ വാദം. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

കെപിസിസി അധ്യക്ഷൻ രണ്ടാം പ്രതിയായ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാംപ്രതി. 

Hot Topics

Related Articles