കോട്ടയം കടുവാക്കുളത്ത് നിയന്ത്രണം നഷ്ടമായ കാർ ബൈക്കുകൾ ഇടിച്ചു തെറുപ്പിച്ച് ; മതിലിൽ ഇടിച്ചു നിന്നു ; അപകടത്തിൽ കടുവാക്കുളം സ്വദേശികൾക്ക് പരിക്ക്

കോട്ടയം : കോട്ടയം കടുവാക്കുളത്ത് നിയന്ത്രണം നഷ്ടമായ കാർ ബൈക്കുകൾ ഇടിച്ചു തെറുപ്പിച്ചു. റോഡരികിൽ പാർക്ക് ചെയ്ത മൂന്ന് ബൈക്ക് ഇടിച്ചു തെറുപ്പിച്ച ശേഷം, ഇതു വഴി എത്തിയ മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം മതിലിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ കടുവാക്കുളം സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വ്യാഴാഴ്ച ഉച്ചയോട് കൂടിയായിരുന്നു സംഭവം. കടുവാക്കുളം ഭാഗത്ത് നിന്നും നാൽക്കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. കടുവക്കുളം പള്ളിയുടെ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ അതിവേഗം റോളരിയിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇവിടെനിന്ന് വെട്ടിച്ചു മാറ്റിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണാണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റത്. ഇതിനുശേഷം കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്. തിരുവനന്തപുരം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ കാർ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Hot Topics

Related Articles