കൊട്ടാരക്കര – അടൂർ റൂട്ടിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു : നിരവധി പേർക്ക് പരിക്ക്

കൊല്ലം : കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. തൃശ്ശൂർ സ്വദേശി ശരൺ (30) ആണ് മരിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റു.

Advertisements

കൊട്ടാരക്കര – അടൂർ റൂട്ടിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറും പാർസൽ ലോറിയുമാണ്‌ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles