കോഴിക്കോട്: തെരുവു നായയുടെ അക്രമണത്തിനു പിന്നാലെ വടകര കോട്ടപ്പള്ളിയിൽ ഭ്രാന്തൻകുറുക്കന്റെ ആക്രമണം. വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്താണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് കടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലു വയസുള്ള കുട്ടിക്കും കടിയേറ്റിട്ടുണ്ട്. പലർക്കും കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചിൽ മാന്തും ഏറ്റിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ വീട്ടിനകത്ത് കയറിയാണ് കടിച്ചത്. പൈങ്ങോട്ടായി പുനത്തിക്കണ്ടി മൊയ്തു (66), കൊല്ലങ്കണ്ടി കുഞ്ഞാമി (68), കോന്തനാരി ജലീൽ (53), കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്ത് പുനത്തിൽ മൊയ്തു ഹാജി (65), മൊയ്തു ഹാജിയുടെ മകന്റെ മകൾ പുനത്തിൽ ഫാത്തിമ (4) കുണ്ടു ചാലിൽ ഹസീന (27), കണ്ണങ്കണ്ടി ലീല (58), കണ്ണങ്കണ്ടി വനജ (38) എന്നിവർക്കാണ് കടിയേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കഴിഞ്ഞ ദിവസം മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേർക്കും നേരെയാണ് കടിയേറ്റത്.