ഡല്‍ഹി : ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താണ് സിപിഎം ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്‍റെ ബുദ്ധിയാണ് സിപിഎമ്മിനെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും മതേതരത്വം പഠിപ്പിക്കാന്‍ കേരളത്തിലെ സിപിഎം വളര്‍ന്നിട്ടില്ല. ഏക സിവില്‍ കോഡ് അപ്രായോഗികമെന്ന മുന്‍ നിയമ കമ്മീഷന്‍റെ അതേ നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ചേരുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തില്‍ മുസ്‌ലിം ലീഗിന്‍റെയും മുസ്‌ലിം സമുദായത്തിന്‍റെയും ആശങ്ക കണക്കിലെടുത്തേ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ എന്നും വേണുഗോപാല്‍ പറഞ്ഞു.