ഹൈബി ഈഡന്റേത് അനാവശ്യമായ ആവശ്യം ; തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ

തിരുവനന്തപുരം : തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍.ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സ്വകാര്യ ബില്ലിലൂടെയാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

Advertisements

എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട് , അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണെന്നും ആര്യാരാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാന്‍ കഴിയില്ല. കാലം ഒരുപാട് മാറി പോയിരിക്കുന്നുവെന്നും ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ശ്രീ ഹൈബി ഈഡന്‍ എംപിയുടെ ആവശ്യം തീര്‍ത്തും അനാവശ്യമാണ്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അദ്ദേഹം സ്വകാര്യ ബില്ലിലൂടെയാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട് , അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണ്. ഏതായാലും ഇത്തരം രാഷ്ടീയ നാടകങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ വിഢികളാക്കാന്‍ കഴിയില്ല. കാലം ഒരുപാട് മാറി പോയിരിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.