ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ബുമറാങ് ആകുന്നു ! മീനച്ചിലാറിൽ കോട്ടയം താഴത്തങ്ങാടി പാലത്തിന് കീഴിൽ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ കണ്ട് കണ്ണു തള്ളി പ്രദേശവാസികൾ

കോട്ടയം : പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിയമപരമായി വിലക്ക് ഉണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ നിന്ന് മാറി ചിന്തിക്കുവാൻ ആരും തയ്യാറായിട്ടില്ല എന്നതാണ് സത്യം.ഉപയോഗത്തിനുശേഷം അനാവശ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നാടിനു തന്നെ തിരിച്ചടിയാവുകയാണ്. പ്രകൃതി കലിതുള്ളിയാടിയ പ്രളയകാലത്ത് ഇവയുടെ അവശേഷിപ്പുകൾ കേരളം കണ്ടതാണ്. ജലാശയങ്ങളിൽ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രളയത്തിൽ പ്രകൃതി തിരികെ സമ്മാനിച്ചതും നാം ഏറ്റുവാങ്ങിയതാണ്. എന്നിട്ടും പാഠം പഠിക്കുവാൻ ജനം തയ്യാറായിട്ടില്ല എന്നുള്ളതാണ് വസ്തുത.

Advertisements

ഇപ്പോഴിതാ കാലവർഷം കനത്തതോടെ ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒഴുക്ക് ക്രമാതീതമായി കൂടുകയാണ്. കോട്ടയം ജില്ലയിൽ മഴ കനത്തതോടെ മീനച്ചിലാറ്റിലും ജലനിരപ്പുയർന്നിട്ടുണ്ട്. കോട്ടയം താഴത്തങ്ങാടിയിൽ ആറിലെ ജലനിരപ്പ് ഉയർന്ന് റോഡിനൊപ്പം എത്തി.പല പ്രദേശങ്ങളിലും റോഡ് വെള്ളത്തിനടിയിലാണ് വേളൂർ കിളിരൂർ പ്രദേശങ്ങളിൽ സ്കൂളുകൾക്കുള്ള കയറുവാൻ ഉള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല . എന്നാൽ മീനച്ചിലാറിലൂടെ അനിയന്ത്രിതമായി ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോൾ ജനങ്ങളിൽ ആശങ്ക പരത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ താഴത്തങ്ങാടി പാലത്തിനു സമീപം കുമിഞ്ഞു കൂടുകയാണ്. പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ചാക്കുകളും ഉൾപ്പെടെ മാലിന്യത്തിന്റെ വലിയ ശേഖരമാണ് പാലത്തിന് ചുവട്ടിൽ കെട്ടിക്കിടക്കുന്നത്. ഇത് വെള്ളത്തിൻറെ ഒഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ സമീപപ്രദേശങ്ങളിൽ വെള്ളം ഉയരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ . എന്നാൽ ഇവ നീക്കം ചെയ്യുവാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഹരിത കർമ്മ സേനയുടെ പ്രവർത്തകർ മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഫലം ഉണ്ടാകുന്നില്ല എന്നുവേണം കരുതാൻ.

Hot Topics

Related Articles