രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും. രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതിയെ സമീപിക്കും.

Advertisements

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഇ മാസം 12ന് സത്യഗ്രഹം സംഘടിപ്പിക്കാൻ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍, പോഷകസംഘടനകള്‍ എന്നിവരടക്കം പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എ.ഐ.സി.സി നിര്‍ദ്ദേശമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭയ്ക്ക് അകത്തുള്ളതിനേക്കാള്‍ സ്വീകാര്യത വെറും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നില്‍ക്കുമ്പോള്‍ രാഹുലിന് ലഭിക്കുന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷെ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ രാഹുല്‍ 2 വര്‍ഷം തടവു ശിക്ഷ അനുഭവിക്കേണ്ട വരുമെന്നതും അടുത്ത രണ്ടു പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കില്ല എന്നതും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള ഹർജിയുമായിസുപ്രീംകോടതിയിലെത്താനാണ് കോണ്‍ഗ്രസ്‌ നീക്കം.

Hot Topics

Related Articles