തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ഉത്സവദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കൂടും. നിശ്ചിത ദിവസങ്ങളില്‍ 30 ശതമാനം ടിക്കറ്റ് നിരക്കാണ് കൂടുക. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് നിരക്ക് വര്‍ദ്ധനവ് ബാധകമാവുക. ആഗസ്റ്റ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഫ്ലക്സി നിരക്ക് ഈടാക്കുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വര്‍ദ്ധനാകും ഉണ്ടാവുക.
എന്നാൽ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ 15% നിരക്ക് കുറയും. അന്തര്‍ സംസ്ഥാന സര്‍വീസുകളിലാണ് നിരക്ക് കുറയുക. അതേസമയം, ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കാൻ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുക. ഇളവ് ഒരു മാസത്തിനകം പ്രാബല്യത്തില്‍ വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്ദേഭാരതിന് ഉള്‍പ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ശതമാനം വരെ എസിചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.