കോട്ടയം : മഴ ശക്തമാകുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ ജില്ലയിൽ ആകമാനം വർദ്ധിച്ചുവരികയാണ്. ആയിരക്കണക്കിന് രോഗികളാണ് ദിനംപ്രതി സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്.എന്നാൽ രോഗികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടായിട്ടുള്ളത്. ഇത് ജനങ്ങളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് പറഞ്ഞു.
ജില്ലാ ആശുപത്രിക്ക് മുമ്പിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ വികസനം കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ എൻ ആർ എച്ച് എം വഴി 1000 കോടി രൂപ ലഭിച്ചത് കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. 2500 രോഗികൾ ദിവസേന എത്തുന്ന കോട്ടയം ജില്ലാ ആശുപത്രിയിൽ വെറും നാല് ഡോക്ടർ മാരുടെ സേവനം ആണ് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കാതെ ആളുകൾ മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തതും ലാബുകളിൽ പരിശോധന ഫലം വൈകുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ആശുപത്രി വികസനത്തിന്റെ പേരിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുകയാണ്. എന്നൽ പുതിയ കെട്ടിടം പണിയാൻ നാളിതുവരെയായിട്ടും സാധിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങൾ ആയ ബി രാധാകൃഷ്ണ മേനോൻ, കെ ഗുപ്തൻ, ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് എന്നിവർ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഭുവനേഷ്, ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലാൽ കൃഷ്ണ, ഡോ ലിജി വിജയകുമാർ, മണ്ഡലം പ്രസിഡന്റ് മാരായ അരുൺ മൂലെടം, ജയകൃഷ്ണൻ, മഞ്ജു പ്രദീപ്, ശ്രീജിത്ത് മീനടം, മഹേഷ് രാഘവൻ, കർഷക മോർച്ച സംസ്ഥാനസെക്രട്ടറി എൻ സി മോഹനൻ ദാസ്,യുവമോർച്ച ജില്ലാ പ്രസിഡന്റ് വി എസ് വിഷ്ണു, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശാന്തി മുരളി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് കെ ആർ പ്രദീപ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് റോജൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.