തൃശൂർ: വാഴക്കോട് റബര്‍തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് കടന്നത് ഗോവയിലേക്ക്. വനംവകുപ്പ് സംഘം ഗോവയിലെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി സംശയിക്കുന്നു. ഇയാളുടെ ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്.
സംഭവത്തിലെ 2 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ആനയെ കുഴിച്ചിടാൻ ജെസിബിയുമായെത്തിയ രണ്ടു പേരാണ് പിടിയിലായത്. തൃശൂര്‍ ജില്ലയിലെ ചേലക്കരയിലുള്ള റബർ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചു ജഡം പുറത്തെടുത്തു. 15 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്റെ ഒരു ഭാഗം മുറിച്ചെടുത്തു കടത്തിയെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ചു.
പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. അഖിൽ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ബാക്കി 3 പ്രതികൾ റിമാൻറിലാണ്.