“പച്ചക്കുതിര” ഇനി ഭാഗ്യം തരും; കേരള ലോട്ടറിയുടെ പുതിയ ഭാഗ്യമുദ്രയായി പച്ച സുന്ദരൻ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ പുതിയ ഭാഗ്യമുദ്രയായി പച്ചക്കുതിര. സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ (മാസകറ്റ്), പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകൽപന ചെയ്തത്.

Advertisements

ചിത്രകാരനായ സത്യപാഷ ശ്രീധറാണ് ഭാഗ്യക്കുറിയുടെ ലോഗോ രൂപകല്പന ചെയ്തത്. മാസ്‌ക്കറ്റിന്റെ ടർബോ രൂപം ശിൽപി ജിനനും ടുഡി അനിമേഷൻ സുധീർ പി. യൂസഫുമാണ് തയ്യാറാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ വിൽപ്പന പുരോഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഈ മാസം 26ന് നടക്കും. 5 പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം 54 പേർക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി 5,000  രൂപയാണ് ലഭിക്കുന്നത്. ആറാം സമ്മാനമായി 1 ,000 രൂപയും 7-ാം സമ്മാനം 500 രൂപയും എട്ടാം സമ്മാനമായി 250  രൂപയും ലഭിക്കും.

Hot Topics

Related Articles