ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ; തിരുവല്ലയിൽ ഗതാഗത നിയന്ത്രണം

തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഉച്ചയ്ക്ക് 2 മണിയോടെ തിരുവല്ലയിൽ എത്തുന്നതിനാൽ നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം സി റോഡ് വഴി വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകണം. മാവേലിക്കര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നു തിരിഞ്ഞ് മുത്തൂർ, ഇടിഞ്ഞില്ലം വഴി പോകണം. എം സി റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തു നിന്നു മാവേലിക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഇടിഞ്ഞില്ലം, മുത്തൂർ എന്നിവടങ്ങളിൽ നിന്നും തിരിയണം. വിലാപയാത്രയും അനുബന്ധ വാഹനങ്ങളും മാത്രമേ ഈ സമയത്ത് നഗരത്തിലേക്ക് കടത്തിവിടുകയുള്ളൂ എന്ന് ഡിവൈഎസ്പി എസ് അഷാദ് അറിയിച്ചു.

Advertisements

Hot Topics

Related Articles