ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ; വ്യക്തി താല്‍പര്യങ്ങള്‍ പാടില്ല ;  മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തി താല്‍പര്യങ്ങള്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച്‌ വേണം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് മുല്ലപ്പളളി പറഞ്ഞു.

Advertisements

കോണ്‍ഗ്രസിലെ പുതുതലമുറ ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പിആര്‍ ഏജന്‍സികളെ വച്ചല്ല ഉമ്മന്‍ ചാണ്ടി തന്റെ ജനകീയത തെളിയിച്ചത്. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അവരവരുടേതായ റോളുണ്ട്. നേതാക്കളെ ചുറ്റിപ്പറ്റിയുളള ഗ്രൂപ്പുകള്‍ അശ്ലീലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‍

Hot Topics

Related Articles