ഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കന്നതിന്റെ ഭാഗമായി കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടർ ആണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
Advertisements
അതേസമയം, മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ പ്രതിപക്ഷ സഖ്യം I.N.D.I.A തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനാണ് സംഘത്തെ അയക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംഘത്തിൽ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളായിരിക്കും സംഘത്തെ നയിക്കുക.