കോട്ടയം പാമ്പാടിയിൽ നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ; നാല് പേർക്ക് പരിക്ക്

കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെ പാമ്പാടി വെള്ളൂർ പി ടി എം സ്കൂളിന് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പാടി പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles