കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ചാന്ദിനിയുടെ സംസ്‌കാരചടങ്ങുകള്‍ കീഴ്മാട് പൊതുശ്മശാനത്തിൽ നടന്നു. ഭോജ്പുരി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി ആലുവ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന തയ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. അഞ്ചുവയസുകാരിയെ അവസാനമായി ഒരുനോക്കു കാണാന്‍ സ്‌കൂളിലേക്ക് ജനപ്രവാഹമായിരുന്നു. മൃതദേഹം സ്‌കൂളിലേക്ക് പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ മാത്രമാണ് കുട്ടിയുടെ അമ്മയെ മരണവിവരം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപകരും സഹപാഠികളും അടക്കം അവസാനമായി അവളെ കാണാന്‍ സ്‌കൂളിലെത്തി. പുഷ്പചക്രങ്ങള്‍ക്കൊപ്പം അവള്‍ക്കായി പലരും നല്‍കിയത് കളിപ്പാട്ടങ്ങളാണ്. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോള്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് നാട് സാക്ഷിയായത്. അവള്‍ക്ക് അന്ത്യാജ്ഞലിയായി കളിപ്പാട്ടങ്ങള്‍ നല്‍കിയവരുമുണ്ട്. അവളുടെ ക്ലാസ് മുറിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയത്.