പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി : കെ പത്മകുമാർ ഫയർ ഫോഴ്സ് മേധാവിയാകും

തിരുവനന്തപുരം:  പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. നിലവിൽ ജയിൽ മേധാവിയായ കെ പത്മകുമാർ ഫയർ ഫോഴ്സ് മേധാവിയാകും. നിലവിൽ ഇന്റലിജൻസ് മേധാവിയായ ടി കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റി. മനോജ് എബ്രഹാം ആണ് പുതിയ ഇന്റലിജൻസ് മേധാവി‌. നിലവിൽ വിജിലൻസ് ഡയറക്ടറാണ് മനോജ് എബ്രഹാം.

Advertisements

കൊച്ചി പൊലീസ് കമ്മീഷണറെയും മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമനെയാണ് മാറ്റിയത്. കെ സേതുരാമൻ ഇനി ഉത്തര മേഖല ഐ ജി ആയിരിക്കും. എ അക്ബർ ആണ് കൊച്ചിയിലെ പുതിയ സിറ്റി പൊലീസ് കമ്മീഷണർ. ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐ ജി ആകും. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി ആകും.

Hot Topics

Related Articles