കൈക്കൂലി കേസ് : കൊച്ചിയില്‍ പിടിയിലായ ഇൻസ്‌പെക്ടർ അടക്കമുള്ള 4 കർണാടക പൊലീസുകാരെ വിട്ടയക്കും

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ ഇൻസ്‌പെക്ടർ അടക്കമുള്ള 4 കർണാടക പൊലീസുകാരെ വിട്ടയക്കും. അറസ്റ്റ് രേഖപ്പെടുത്താതെ ആണ് ഇവരെ വിട്ടയക്കുന്നത്. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നൽകിയാണ് ഇവരെ വിട്ടയക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകാൻ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisements

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പ്രതികളാക്കും എന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശികളിൽ നിന്നും പണം തട്ടിയെടുത്തതിനാണ് ബoഗളുരു വൈറ്റ്ഫീൽഡ് സൈബർ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ പിടിയിലായത്. സി ഐ ശിവപ്രകാശ്, പൊലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിന്‍റെ തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.