കോട്ടയം കുറവിലങ്ങാട് എം സി റോഡിൽ വാഹനാപകടം ; നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പാഴ്സൽ ലോറി ഇടിച്ചു കയറി ; ലോറി ഡ്രൈവർ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം : കുറവിലങ്ങാട് എം സി റോഡിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പാഴ്സൽ ലോറി ഇടിച്ചു കയറി അപകടം. അപകടത്തിൽ പാഴ്സൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി കിരണിനെ (34) ഗുരുതര പരിക്കുകളോടെ കുറവിലങ്ങാട് പോലീസും നൂറ്റിയെട്ട് അമ്പുലൻസ് സംഘവും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

കഴിഞ്ഞ ദിവസം ലോറിയുടെ ടയർ മാറ്റുന്നതിനിടെ ഓട്ടോറീക്ഷ ഇടിച്ച് മരണമടഞ്ഞ മണിമല ആലപ്ര പുതുപറമ്പിൽ നിയാസ് (29) ഓടിച്ചിരുന്ന ലോറി പോലീസ് സ്റ്റേഷനു മുൻപിൽ എം സി റോഡിൽ പാർക്ക് ചെയ്തിരുന്നു. ഈ ലോറിക്ക് പിന്നിലേക്കാണ് പാഴ്സൽ ലോറി ഇടിച്ചു കയറിയത്.

Hot Topics

Related Articles