കോട്ടയം : പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി. തോമസിനെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം, കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലും മണ്ഡലം കമ്മിറ്റി യോഗത്തിലും സ്ഥാനാർത്ഥിത്വം സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ച പേരിന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം എടുത്തത്. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേയ്ക്ക് ഈ പേര് റിപ്പോർട്ട് ചെയ്തു. ഇതിന് ശേഷം പുതുപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് തീരുമാനത്തിന് അംഗീകാരം നൽകി. ഇതിന് ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജെയ്ക് സി തോമസിന്റെ പേര് പ്രഖ്യാപിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനൊപ്പം , മന്ത്രി വി. എൻ വാസവൻ , സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് , സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽ കുമാർ , ജില്ലാ സെക്രട്ടറി എ. വി റസൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു