പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തിരുവല്ല മാർത്തോമാ സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി

തിരുവല്ല : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തിരുവല്ല മാർത്തോമാ സഭ ആസ്ഥാനത്ത് എത്തി. സഭ തലവൻ ഡോക്ടർ തീയാഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയെ കണ്ട് അനുഗ്രഹം വാങ്ങുവാനാണ് ചാണ്ടി ഉമ്മൻ എത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ സഭ ആസ്ഥാനത്ത് എത്തിയ ചാണ്ടി ഉമ്മനെ ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ , യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഈപ്പൻ കുര്യൻ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. 10 മിനിറ്റ് നേരം നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലേക്ക് തിരിച്ചുപോയി.

Hot Topics

Related Articles