തിരുവല്ലയിൽ വീട് കയറി അക്രമിസംഘം വയോധികയെ മർദ്ദിച്ചു : മൂന്നു യുവാക്കൾ അറസ്റ്റിൽ

തിരുവല്ല : കല്ലുങ്കലിൽ വീട് അതിക്രമിച്ച് കയറി വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച പരാതിയിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുങ്കൽ മംഗല പറമ്പിൽ കൃപാലയത്തിൽ ശോശാമ്മ ഫിലിപ്പിന്റെ (67) വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്. പൊടിയാടി കുറ്റി തറയിൽ വീട്ടിൽ വി കെ വിപിൻ (24), കല്ലുങ്കൽ കാരാത്ര കോളനി രമേഷ് (28) പൊടിയാടി കുറ്റിതറയിൽ വീട്ടിൽ വിനോദ് (34) എന്നിവരാണ് പിടിയിലായത്.
ഈ മാസം 7 ന് രാത്രിയിൽ ആറംഗ സംഘം വീട് കയറി അക്രമിക്കുകയായിരുന്നു. തുടർന്ന് ശോശാമ്മയ്ക്കും മകനും ക്രൂര മർദ്ദനമേറ്റു.

Advertisements

വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ ശോശാമ്മയുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ കേസിൽ രണ്ട് പേരെ നേരത്തെ പിടികൂടി കോടതി ഹാജരാക്കി റിമാന്റ് ചെയ്തതായി പോലീസ് പറഞ്ഞു.

Hot Topics

Related Articles