തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി താൻ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണ്. സാങ്കൽപിക ചോദ്യത്തിന് ഉത്തരമില്ലെന്ന് അനിൽ ആന്റണി പ്രതികരിച്ചു.
പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നത്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തൃശൂരിൽ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോർകമ്മിറ്റി യോഗത്തിനും എൻ.ഡി.എ യോഗത്തിനും ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.