വടകര : ഗാന്ധിജിയുടെ വടകര സന്ദർശനത്തിൻെറ നവതി ആഘോഷ ങ്ങൾക്ക് ഒക്ടോബർ 1 ന് തുടക്കമാവും. സാംസ്ക്കാരിക സംഘട നയായ ഭാരതീയ ത്തിൻെറ ആഭിമുഖ്യ ത്തിലാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളു ടെയും,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ യാണ് ആഘോഷ പരിപാടികൾ കൊണ്ടാടുകയെന്ന് ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം അറിയിച്ചു.
വിവിധങ്ങളായ പരിപാടികൾ നവതിയുടെ ഭാഗമായി നടക്കും.1934 ജനുവരി 13നാണ് ഗാന്ധിജി വടകര സന്ദർശിച്ചത്.ഈ വേളയിലാണ് കൗമുദി ടീച്ചർ തൻ്റെ ആഭരണങ്ങൾ അദ്ദേഹത്തിന് കൈമാറി ലോക ശ്രദ്ധ നേടിയത്. കോട്ടപ്പറമ്പിലായിരുന്നു അന്ന് വേദി യൊരുങ്ങിയത്. ഗാന്ധിജി യുടെ നാലാം കേരള സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു ഇത്. ആഘോഷ പരിപാടി കളുടെ വിജയകരമായ നടത്തിപ്പിനായി സപ്തംബർ 9 ന് ശനിയാഴ്ച മൂന്ന് മണിക്ക് വടകര മുൻസിപ്പൽ പാർ ക്ക് ഓഡിറ്റോറയത്തിൽ വിപുലമായ സ്വാഗത സംഘം യോഗം ചേരും.