കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാ പരാശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്ത് രാമായണ മാസാചരണ സമാപന പൂജ ഇന്ന്

കോട്ടയം : കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാ പരാശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്ത് രാമായണ മാസാചരണ സമാപന പൂജ ഇന്ന് നടക്കും. പ്രശസ്ത ചലച്ചിത്ര താരം മനോജ് വഴിപ്പടി കലാവിരുന്ന് ഒരുക്കും. അധ്യാത്മിക പ്രഭാഷകൻ ജോൺ പീറ്റർ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ മഹാ പരാശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനം മഠാധിപതി സ്വാമി മധുദേവാനന്ദ സ്വാമി മുഖ്യ കാർമ്മികത്വം വഹിക്കും. രാമായണ മാസാചരണ സമർപ്പണ യജ്ഞവും നടക്കും. മണിമലക്കാവ് ക്ഷേത്ര ഭക്തജന സമിതിയുടെ രാമ മന്ത്രാർച്ചനയോടെ രാമായണ മാസാചരണം സമാപിക്കും.

Advertisements

Hot Topics

Related Articles