കുറ്റൂർ ഗ്രാമപഞ്ചായത്ത് : കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു

തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കർഷക ദിനം ആചരിച്ചു. തിരുവല്ല എംഎൽഎ മാത്യു ടി തോമസ് ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഞ്ചു കെ ജി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികച്ചതായി തിരഞ്ഞെടുത്ത കർഷകരെ ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി സാലി ജോൺ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ചാക്കോ, എൻ ടി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ജിനു, രാജലക്ഷി എന്നിവരും വാർഡ്‌ മെമ്പർമാരായ അനുരാധ സുരേഷ്, സാറാമ്മ കെ വർഗീസ്, ആൽഫ അമ്മിണി ജേക്കബ് , ശ്രീവല്ലഭൻ നായർ, ജോ ഇലഞ്ഞിമൂട്ടിൽ എന്നിവരും കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കൃഷി ഉദ്യോഗസ്‌ഥർ തുടങ്ങിയവരും കർഷകരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles