പാലക്കാട് ജനിച്ച് 5 ദിവസം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി; പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിന് സസ്‌പെൻഷൻ

പാലക്കാട്: പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന്  വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്. ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Advertisements

ബിസിജിയുടെ കുത്തിവപ്പ് എടുക്കുന്നതിനാണ്  കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ 45 ദിവസം കഴിഞ്ഞ് നൽകേണ്ട വാക്സീനാണ് കുഞ്ഞിന് നൽകിയത്. ആശുപത്രി ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Hot Topics

Related Articles