മോസ്കോ: ചാന്ദ്രദൗത്യ പേടകമായ ലൂണ-25 തകർന്നതായ് റഷ്യ സ്ഥിരീകരിച്ചു. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങി. ആഗസ്റ്റ് 19 നാണ് മോസ്കോ സമയം 2.57നാണ് പേടകവുമായി ബന്ധം നഷ്ടമായത്. 20 ന് ബന്ധം വീണ്ടെടുത്തെങ്കിലും പേടകത്തെ നിയന്ത്രിക്കാനായില്ല. പേടകത്തിന് സാങ്കേതിക തകരാർ വന്നതാണ് ദൗത്യം പ്രതിസന്ധിയിലാകാൻ കാരണം.
Advertisements
തകരാറുള്ളതിനാൽ ലാന്‍ഡിങിന് മുന്നോടിയായി നടക്കേണ്ട് ഭ്രമണപഥമാറ്റം നടന്നില്ല. ഈ മാസം 11 ന് വിക്ഷേപിച്ച ലൂണ-25 ചന്ദ്രയാൻ- 3ന് മുൻപോ ചന്ദ്രയാനൊപ്പമോ ചന്ദ്രനിൽ ഇറങ്ങുമെന്നായിരുന്നു വിവരം.