സംസ്ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ : ഭൂരിഭാഗം റേഷൻകടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഭൂരിഭാഗം റേഷൻകടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല. ഇന്ന് വൈകിട്ടോടെയോ നാളെയോ കിറ്റ് കിട്ടുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സാധനങ്ങളെത്താത്തതാണ് കിറ്റ് വിതരണത്തിന് തടസമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

തിരുവനന്തപുരം നഗരപരിധിയിൽ കിറ്റ് വിതരണം നടക്കുന്നുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഒരിടത്തും ഓണക്കിറ്റ് എത്തിയിട്ടില്ല. ഇന്ന് കിട്ടാൻ സാധ്യതയുണ്ടെന്ന് റേഷൻ കട ഉടമകൾ പറയുന്നു. കണ്ണൂർ ജില്ലയിലെ ചില റേഷൻകടകളിലും ഓണക്കിറ്റ് എത്തിയിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള പതിനാല് ഇനങ്ങളടങ്ങിയ കിറ്റ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. കിറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ റേഷൻ കടയിലെത്തിയവർക്ക് വെറും കൈയോടെ മടങ്ങേണ്ടിവന്നിരിക്കുകയാണ്.

Hot Topics

Related Articles