തഞ്ചാവൂര്‍: ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി വേദിക്ക് മുന്പില് സ്ഥാപിക്കാൻ നിർമ്മിച്ച 28 അടി ഉയരമുള്ള നടരാജ ശില്പം തഞ്ചാവൂരിൽ നിന്ന് ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗ്ഗം അയച്ചു. 19 ടണ്‍ ഭാരമുള്ള ശിൽപം സ്വർണം, വെള്ളി, ചെമ്പ്, മെർക്കുറി, ഇരുമ്പ്, സിങ്ക്, ഈയം, ടിന് എന്നീ എട്ട് ലോഹങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. 10 കോടി രൂപയാണ് നിർമ്മാണ ചിലവ്.
സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവർ ചേര്‍ന്നാണ് ശില്പം നിര്‍മിച്ചത്. ചോള കാലഘട്ടത്തിലെ മാതൃകയാണ് ശില്പ നിര്‍മാണത്തിന് പിന്തുടര്ന്നതെന്ന് ശില്പികള് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനുവേണ്ടി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സിലെ (ഐജിഎൻഎസി) പ്രൊഫസര്‍ അചൽ പാണ്ഡ്യ ശില്പം ഏറ്റുവാങ്ങി. പോളിഷ് ചെയ്യുന്നത് ഉള്‍പ്പെടെ അവസാന മിനുക്കുപണികള്‍ ശില്പം ഡല്‍ഹിയില്‍ എത്തിച്ചശേഷം നടത്തും.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നല്‍കിയത്. ആറ് മാസം കൊണ്ട് ശില്പ നിര്‍മാണം പൂര്‍ത്തിയാക്കി.
സെപ്തംബര്‍ 8 മുതല്‍ 10 വരെ നടക്കുന്ന ഉച്ചകോടിയിൽ 160 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കും. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡല്‍ഹിയിലേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുക. അതേസമയം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.