ബിൻലാദനെ കൊലപ്പെടുത്തിയ യുഎസ് നാവിക സേനാംഗം അറസ്റ്റിൽ : അറസ്റ്റിലായത് മദ്യപിച്ച് അക്രമണം നടത്തിയത് 

ഡാലസ്: ഉസാമ ബിൻലാദനെ വെടിവെച്ചു കൊന്ന സംഘത്തിലുണ്ടായിരുന്ന യുഎസ് നാവിക സേനാംഗം ടെക്സസില്‍ അറസ്റ്റില്‍. പൊതു സ്ഥലത്ത് വച്ച്‌ മദ്യപിച്ചതിനും അക്രമം നടത്തിയതിനുമാണ് റോബര്‍ട്ട് ജെ ഒനീല്‍ എന്ന ഉദ്യോഗസ്ഥൻ പിടിയിലായത്.3,500 യുഎസ് ഡോളറിന്‍റെ ബോണ്ടില്‍ റോബര്‍ട്ടിനെ വിട്ടയയ്ച്ചുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 2010ല്‍ ലാദനെ കൊലപ്പെടുത്തിയ ഓപ്പറേഷൻ നെപ്റ്റ്യൂണ്‍ സ്പിയറില്‍ തനിക്ക് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കി റോബര്‍ട്ട് രംഗത്തെത്തിയിരുന്നു. മദ്യപിച്ച്‌ വാഹനമോടിച്ചതിന് 2016ല്‍ റോബര്‍ട്ടിനെ മൊണ്ടാനയില്‍ വച്ച്‌ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് ഈ കേസ് തള്ളിപ്പോയി.

Advertisements

Hot Topics

Related Articles