എൻ ജി ഒ യൂണിയൻ സംസ്ഥാന ചെസ്സ് ക്യാരംസ് ചാമ്പ്യൻഷിപ്പ് : പാലക്കാടും കോഴിക്കോടും ചാമ്പ്യൻമാർ 

കൊച്ചി : സംസ്ഥാന ജീവനക്കാർക്കായി കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ച  ഒൻപതാമത് സംസ്ഥാന ചെസ്സ് – ക്യാരംസ് ചാമ്പ്യൻഷിപ്പിൽ പാലക്കാട്, കോഴിക്കോട് ജില്ലകൾ വിജയികൾ ആയി. എറണാകുളം അധ്യാപക ഭവനിൽ നടന്ന ചാമ്പ്യൻഷിപ്പ് ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനായ വി. എ മൊയ്ദീൻ നൈന ഐ. ആർ. എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം. വി ശശിധരൻ അധ്യക്ഷത വഹിച്ചു. 

Advertisements

ജനറൽ സെക്രട്ടറി എം. എ അജിത് കുമാർ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി. പി സന്തോഷ്‌ നന്ദിയും പറഞ്ഞു.  അമീർ പി. എസ്, റെജികുമാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.  ജില്ലാ തല മത്സരങ്ങളിൽ വിജയികൾ ആയവരാണ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ചെസ്സ് മത്സരത്തിൽ കെ. സി ഹരിദാസ് (പാലക്കാട്‌ ), സന്തോഷ്‌ വി. ആർ (വയനാട് ), നാസർ കോയ. എസ് (കൊല്ലം ) എന്നിവരും ക്യാരംസ് മത്സരത്തിൽ സുരേന്ദ്രനാഥ് കെ. വി, സുജേഷ് പി. കെ (കോഴിക്കോട് ), ഷൈലാൽ . എസ്, രഞ്ജിത്ത്. എസ്  (കൊല്ലം ), സജിത്കുമാർ. എസ്, സനു  പി  എബി (ഇടുക്കി ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.  സംസ്ഥാന പ്രസിഡന്റ്‌ എം. വി ശശിധരൻ, എം. എ അജിത്കുമാർ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.