അയ്യപ്പദാസ് ആശുപത്രിയിൽ തന്നെയാണ് , എങ്കിലും സുഖമായിരിക്കുന്നു…പറയാനുള്ളത് ഒട്ടും തന്നെ സുഖമില്ലാത്ത അവരുടെ മാനസികാവസ്ഥയെപ്പറ്റിയാണ് : അപകടത്തിൽപ്പെട്ട അയ്യപ്പദാസിന്റെ അവസ്ഥയെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ് വൈറൽ

കോട്ടയം : അയ്യപ്പദാസ് ആശുപത്രിയിൽ തന്നെയാണ് , എങ്കിലും സുഖമായിരിക്കുന്നു…
പറയാനുള്ളത് ഒട്ടും തന്നെ സുഖമില്ലാത്ത അവരുടെ മാനസികാവസ്ഥയെപ്പറ്റിയാണ് … അപകടത്തിൽപ്പെട്ട അയ്യപ്പദാസിന്റെ അവസ്ഥയെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ് വൈറലായി. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാള മനോരമ മാധ്യമ പ്രവർത്തകൻ അയ്യപ്പ ദാസിനെതിരെ നടക്കുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടം തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

Advertisements

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ –
അയ്യപ്പദാസ് ആശുപത്രിയിൽ തന്നെയാണ് , എങ്കിലും സുഖമായിരിക്കുന്നു…
പറയാനുള്ളത് ഒട്ടും തന്നെ സുഖമില്ലാത്ത സി പി എം സൈബർ അണികളുടെ മനോനിലയെ പറ്റിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്യപ്പദാസ് എന്ന മാധ്യമ പ്രവർത്തകനെ വിട്ടേക്കു, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് തലയിടിച്ച് റോഡിൽ വീഴുന്നു…. എത്ര ആശങ്കാജനകവും അപകടകരവുമായ ഒരു കാഴ്ച്ചയാണ് മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യർക്കുമത്. മരണത്തിനെ മുഖാമുഖം കണ്ട നിമിഷം. അതിനെ പരിഹസിക്കുവാനും ആക്ഷേപത്തോടെ പങ്ക് വെക്കാനും കഴിയുന്നവർ മനുഷ്യരല്ല മനസ്സാക്ഷിയില്ലാത്ത മാംസപിണ്ഡങ്ങൾ മാത്രമാണ്.

അയ്യപ്പദാസ് സഞ്ചരിച്ച റോഡ് നല്ല റോഡ് ആണെന്നും , വാഹനത്തിന്റെ പിന്നിലെ ക്രോസ് ബാർ തകർന്നാണ് വീണതെന്നും ആ ദൃശ്യത്തിലൂടെ മനസ്സിലാകാത്തവരല്ല ഈ ആക്ഷേപം നടത്തുന്നത്. അവരുടെ അജണ്ടയാണ്.

നരാധമരെ , ഉമ്മൻ ചാണ്ടി സാറിന്റെ വികസനത്തെ ആക്ഷേപിക്കുവാനും, അയ്യപദാസിന്റെ മാധ്യമ പ്രവർത്തനത്തെ വിമർശിക്കുവാനും നിങ്ങൾക്ക് ആയിരം നുണക്കഥകൾ ഉണ്ടായിട്ടും മരണം പോലും സംഭവിക്കുമായിരുന്ന അപകടത്തെ അധിക്ഷേപിക്കുന്ന നിങ്ങൾ ഏറ്റവും ക്രൂര മനുഷ്യ സങ്കല്പകൾക്ക് മുകളിൽ നീചരാണ്….

രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും മലീമസമാക്കി നിങ്ങൾ കേരളത്തെ ഏത് ഉത്തര കൊറിയയിലേക്കാണ് കൊണ്ട് പോകുന്നത്?

Hot Topics

Related Articles