ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് എത്തില്ല; പകരം ചൈനീസ് പ്രധാനമന്ത്രി പങ്കെടുക്കും

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ് ആകും ഉച്ചകോടിയിൽ പങ്കെടുക്കുക. ഔദ്യോഗിക മാധ്യമമായ ഗ്ളോബൽ ടൈംസാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

അതേസമയം, ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്. ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായിട്ടാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് നിർദ്ദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്.

ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൽ ഷീ ജിൻ പങ്കെടുക്കില്ല എന്ന് സ്ഥിരീകരണം പുറത്തു വന്നിരിക്കുകയാണ്. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമാണ് ഉച്ചകോടിയിൽ നിന്ന് നിലവിൽ വിട്ടു നിൽക്കുന്നത്.


Hot Topics

Related Articles