ജി 20 ഉച്ചകോടിയിലും “ഇന്ത്യ ഇല്ല” ; ഇടം പിടിച്ച് “ഭാരതം”

ഡൽഹി: രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണെന്ന് ചർച്ചകളും വിമർശനവും സജീവമാകുന്നതിനിടെ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടി വേദിയിൽ രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്ന വിധം ചർച്ചയാകുന്നു. മോദിയ്ക്കായുള്ള ഇരിപ്പിടത്തിനു മുന്നിലെ ബോർഡിൽ ‘ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 വരെ ജി20 ഉച്ചകോടിയില്‍ ഇന്ത്യ എന്നാണ് രാജ്യത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നത്. ആ സ്ഥാനത്താണ് ഇപ്പോൾ ഭാരതം ഇടംപിടിച്ചത്.

Advertisements

ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴ വിരുന്നിന് രാഷ്ട്രപതി ഭവന്‍ നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നെഴുതിയതോടെയാണ് പേരുമാറ്റം വലിയ ചർച്ചയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിൽ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതും ചർച്ചയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാണ് ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

Hot Topics

Related Articles