വ്യാപാരി വ്യവസായി സമിതി അംഗത്വവിതരണത്തിനു ചിങ്ങവനത്ത് തുടക്കം കുറിച്ചു

ചിങ്ങവനം: എല്ലാ അങ്ങാടികളിലും വ്യാപാരി വ്യവസായി സമിതി എല്ലാ വ്യാപാരികളും വ്യാപാരി വ്യവസായി സമിതിയിൽ എന്ന മുദ്രാവാക്യം ഉയർത്തി 2023 വർഷത്തെ യൂണിറ്റ്തല അംഗത്വവിതരണത്തിനു ചിങ്ങവനത്ത് തുടക്കം കുറിച്ചു. മരിയ ട്രെഡേഴ്‌സ് ഉടമ യേശുദാസിനു വ്യപരിവ്യവസായി സമിതി ജില്ലാ കമ്മറ്റി അംഗം ശ്രീ കെ കെ അഖിലേഷ് അംഗത്വം നൽകി ഉത്ഘാടനം നിർവഹിച്ചു. സമിതി ജില്ലാ കമ്മറ്റിയംഗം ശ്രീ സെബാസ്റ്റ്യൻ, യൂണിറ്റ് പ്രസിഡന്റ് കുര്യൻ കുര്യാക്കോസ്, സജി സി പി, സന്തോഷ്‌, ജോൺ തോമസ് തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles