വൈക്കം : സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് രജിസ്‌ട്രേഡ് കത്തയച്ചിട്ടും ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കാതെ വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം.ഇതോടെ വൈക്കത്ത് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി. പഴയ കരാറും പ്രസിഡന്റിന്റെ കത്തും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം രാജി ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ്. എല്‍.ഡി.എഫിലെ ചില കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണൊപ്പമുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ മുൻ ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യ ഒരു വര്‍ഷം രേണുക രതീഷിനും, തുടര്‍ന്നുള്ള ഒരു വര്‍ഷം രാധിക ശ്യാമിനും, അവസാനത്തെ രണ്ടര വര്‍ഷം പ്രീത രാജേഷിനുമാണ്. രേണുക രതീഷ് ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായ ഉടൻ സ്ഥാനമൊഴിഞ്ഞിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും രാധിക ശ്യാം രാജിവയ്ക്കാൻ തയ്യാറാകാത്തതിനാല്‍ ഡി.സി.സി നേതൃത്വം ഇടപെട്ട് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും യോഗം വിളിച്ചു. പ്രീത രാജേഷിന് പദവി കൈമാറാനും നിര്‍ദ്ദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ സ്ഥാനം പ്രീത ഒഴിയുകയും ചെയ്തു. എന്നിട്ടും രാധിക ഒഴിയാൻ തയ്യാറാകാതെ വന്നതോടെ മൂന്നുദിവസത്തിനകം രാജി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് കഴിഞ്ഞ മാസം 23 ന് കത്തയച്ചു.
അവിശ്വാസ പ്രമേയത്തിന് സാദ്ധ്യത
26 അംഗ നഗരസഭയില്‍ യു ഡി എഫ് 11, എല്‍ ഡി എഫ് 9, ബി ജെ പി 4, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യു ഡി എഫിന് കേവല ഭൂരിപക്ഷമില്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിലേക്ക് നീങ്ങിയേക്കും. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ഭരണ പ്രതിസന്ധിയാണെന്ന് ആരോപിച്ച് ഇതിനോടകം എല്‍.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.