ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന അമ്മമാർക്ക് ആലോലത്തിൻ്റെ തണലൊരുക്കി കൈ കോർത്ത് കോട്ടയത്തിൻ്റെ ടോണിച്ചായനും കേരള ഗവ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷനും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ കേരള ഗവ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ ആരംഭിച്ച അമ്മമാർക്കും കുഞ്ഞോമനകൾക്കും ഒരു ഉടുപ്പ് പദ്ധതി “ആലോലം’ ഡ്രസ്സ് ബാങ്കിലാണ് നന്മയും കാരുണ്യവും നിറഞ്ഞു നിൽക്കുന്ന പരിപാടികളിലെ നിറസാന്നിധ്യമായ അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചനും കൈ കോർത്തത്. പദ്ധതി തയ്യാറാക്കിയ കേരള ഗവ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ്റെ ആവശ്യം തിരിച്ചറിഞ്ഞ ടോണി വർക്കിച്ചൻ ഡ്രസ് ബാങ്കും ഇതിലേയ്ക്ക് ആവശ്യമായ വസ്ത്രങ്ങളും വാങ്ങി നൽകുകയായിരുന്നു. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന അമ്മമാർക്ക് അടിയന്തര സാഹചര്യത്തിൽ ധരിക്കുവാനുള്ള വസ്ത്രങ്ങൾ ഇനി ഡ്രസ് ബാങ്കിൽ നിന്നും ലഭ്യമാകും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുന്ന ആയിരക്കണക്കിന് സാധാരണക്കാരായ ഗർഭിണികൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ താക്കോൽ ദാനം നിർവഹിച്ചു.
കെജിഎസ്എൻഎ ജിഎച്ച് യൂണിറ്റ് പ്രസിഡന്റ് അൽഫിന ഷിബു അധ്യക്ഷയായി. കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ, കെജിഎൻഎ ജില്ലാ പ്രസിഡന്റ് വി ജി ബിന്ദു ബായി, ജില്ലാ സെക്രട്ടറി കെ വി സിന്ധു, കെജിഎസ്എൻഎ ജിഎച്ച് യൂണിറ്റ് അഡ്വൈസർ എം രാജശ്രീ, കെജിഎസ്എൻഎ സംസ്ഥാന ജനറൽ സെക്രട്ടറി വി പി ലിയാവുദ്ധീൻ, മെഡിക്കൽ കോളേജ് ഏരിയ പ്രസിഡന്റ് ടി അനുപമ, ജിഎച്ച് യൂണിറ്റ് സെക്രട്ടറി നിതിൻ വി ജെയിംസ്, മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി പി അനീഷ്, ജിഎച്ച് യൂണിറ്റ് ജോ. സെക്രട്ടറി ഡെഫായ് സജി എന്നിവർ സംസാരിച്ചു.