കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ‘കേസിന് 21 ദിവസത്തിനകം പരിഹാരമായില്ലെങ്കിൽ കണ്ണൂരിൽ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകും’ : സുരേഷ് ​ഗോപി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന് 21 ദിവസത്തിനകം പ്രശ്നപരിഹാരവുമായി വന്നില്ലെങ്കിൽ കണ്ണൂരിൽ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് സുരേഷ് ​ഗോപി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisements

മുഖ്യമന്ത്രിയും കൂടെയുള്ള തസ്കരന്മാരും ഇതിന് വലിയ വില നൽകേണ്ടിവരും. തസ്കരന്മാരെ ഒരുത്തനെ പോലും വിടരുത്, തീർക്കണം അവന്മാരെ. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം അവരെ എഴുതിത്തള്ളിയിരിക്കുന്നുവെന്നും സുരേഷ് ​ഗോപി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണമെന്നും പദയാത്രയുടെ ഉദ്ഘാടനവേദിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പദയാത്രക്കിടെ ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

Hot Topics

Related Articles