കോഴിക്കോട് പുതുപ്പാടിയില്‍ നിരന്തരമായി സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായ പതിനേഴുകാരിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി

കോഴിക്കോട് : പുതുപ്പാടിയില്‍ നിരന്തരമായി സഹോദരന്റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.പുതുപ്പാടി പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയില്‍ 19 കാരനെ ഇന്നലെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisements

പെണ്‍കുട്ടിയുടെ സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ നല്‍കണമെങ്കില്‍ ശാരീരിക ബന്ധത്തിന് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. കൂട്ടുകാരിയോടാണ് പെണ്‍കുട്ടി വിവരം തുറന്നു പറഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് അധ്യാപികയെ അറിയിക്കുകയും വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയുമായിരുന്നു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും താമരശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.എന്നാല്‍ മകളുടെ പരാതി വ്യാജമാണെന്നു അമ്മ പറഞ്ഞു. മകളെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയത്.

Hot Topics

Related Articles