ഗാന്ധിജയന്തി ദിനത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസും പരിസരവും ശുചീകരിച്ച് എൻജിഒ യൂണിയൻ

കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയം പിഡബ്ല്യുഡി കോംപ്ളക്സില്‍ എന്‍ജിഒ യൂണിയൻ ടൗൺ ഏരിയ ശുചീകരണം നടത്തി. കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ ശുചീകരണം ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ടൗൺ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി വി, പ്രസിഡന്റ് സുബിന്‍ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടൊപ്പം കോട്ടയം സിവിൽ സ്റ്റേഷൻ, ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാമ്പാടി ഏരിയകളിലും എന്‍ജിഒ യൂണിയൻ ശുചീകരണം നടത്തി. നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാർ പരിപാടിയിൽ പങ്കാളികളായി. എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ടൗൺ ഏരിയ സെക്രട്ടറി കൃഷ്ണദാസ് വി വി, പ്രസിഡന്റ് സുബിന്‍ ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടൊപ്പം കോട്ടയം സിവിൽ സ്റ്റേഷൻ, ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പാമ്പാടി ഏരിയകളിലും എന്‍ജിഒ യൂണിയൻ ശുചീകരണം നടത്തി.

Advertisements

Hot Topics

Related Articles