തട്ടം വിവാദം ; ഗോവിന്ദൻ മാഷിന്റെ വിശദീകരണം കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഏറ്റെടുക്കുന്നു : പാര്‍ട്ടി നിലപാടാണ് തന്റെയും നിലപാട് ; അഡ്വ.കെ. അനില്‍കുമാര്‍

തിരുവനന്തപുരം : തട്ടം വിവാദത്തില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ താൻ ഏറ്റെടുക്കുന്നുവെന്നും പാര്‍ട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനില്‍കുമാര്‍. മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെണ്‍കുട്ടികള്‍ തട്ടം തലയിലിടാൻ വന്നാല്‍ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവോടെയാണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തില്‍ അനില്‍ കുമാര്‍ പ്രസംഗിച്ചിരുന്നു. 

Advertisements

ഇത് വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ പരാമര്‍ശത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനുപിന്നാലെയാണ് ഗോവിന്ദൻ മാസ്റ്റര്‍ നല്‍കിയ വിശദീകരണം തന്റെ നിലപാടാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിപ്പിന്റെ പൂര്‍ണരൂപം:

എസ്സൻസ് സമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് – തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരുമിക്കാൻ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കും. പാര്‍ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഞാൻ ഏറ്റെടുക്കുന്നു.

അഡ്വ.കെ.അനില്‍കുമാര്‍.

Hot Topics

Related Articles