സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് അഭിമാനകരമായ നേട്ടവുമായി എംജി സര്‍വ്വകലാശാല ; ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ എംജി സര്‍വ്വകലാശാല ഇടം നേടി

കോട്ടയം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് അഭിമാനകരമായ നേട്ടവുമായി എംജി സര്‍വ്വകലാശാല. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ എംജി സര്‍വ്വകലാശാല ഇടം നേടി.ഇത് മൂന്നാം തവണയാണ് സര്‍വ്വകലാശാല ഈ നേട്ടം സ്വന്തമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

Advertisements

മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം: അഭിമാനകരമായ ഉയര്‍ച്ചയിലാണ് നമ്മുടെ സര്‍വ്വകലാശാലകള്‍. ആ മികവിന് ഒരിക്കല്‍ക്കൂടി സുവര്‍ണ്ണശോഭ നല്‍കിയിരിക്കുകയാണ് എംജി സര്‍വ്വകലാശാലയുടെ പുത്തൻ നേട്ടം. കേരളത്തിന്റെ യശസ്സ് വീണ്ടുമുയര്‍ത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇടം നേടിയിരിക്കുന്നു; രാജ്യത്ത് രണ്ടാം സ്ഥാനവും!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗില്‍ ഇടം നേടുന്നത്. 2023ലെ ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആഗോള തലത്തില്‍ 77-ാം സ്ഥാനവും എംജി നേടിയിരുന്നു. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്‌സി) ന് തൊട്ടുപിന്നിലായാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാപനമായി എംജി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നിവയ്‌ക്കൊപ്പമാണ് എംജി ഈ സ്ഥാനം പങ്കിട്ടത്. രാജ്യത്തെ 91 സര്‍വ്വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് എംജിയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ഇടംപിടിച്ചിട്ടുണ്ട്. അധ്യാപനം, ഗവേഷണം, അറിവു പങ്കുവയ്ക്കല്‍, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.

പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക്, ഗവേഷണ മേഖലകളില്‍ നടത്തിയ മുന്നേറ്റത്തിനുള്ള പൊൻപതക്കം. യുഎസ് ന്യൂസിന്റെ 2022-23ലെ റാങ്കിംഗില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട എംജി സര്‍വ്വകലാശാല, വികസ്വര രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിംഗില്‍ 101-ാം സ്ഥാനവും ഗവേഷണ-സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലര്‍ത്തി ഈ ഉയര്‍ച്ചക്ക് വഴിവെച്ച സര്‍വ്വകലാശാലാ കാമ്ബസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊര്‍ജ്ജവും കരുത്തും പിന്തുണയും പകരുന്ന ഈ കുതിപ്പില്‍ അഭിമാനം, നിറഞ്ഞ സന്തോഷം.

Hot Topics

Related Articles