അന്തരിച്ച വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബാംഗങ്ങൾ

കോഴിക്കോട്: അന്തരിച്ച വടകര മുൻ എംഎൽഎ എം.കെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ഡോക്ടർക്കെതിരെ പരാതി നൽകി കുടുംബാംഗങ്ങൾ. ഡോക്ടർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി.

Advertisements

അവശനിലയിൽ എത്തിച്ചിട്ടും ചികിത്സ രേഖകൾ ഇല്ലെന്ന പേരിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്‌തിഷ്‌ക ആഘാതത്തെ തുടർന്ന് എംകെ പ്രേംനാഥ് അന്തരിച്ചത്. വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു എംകെ പ്രേംനാഥ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.